
കോട്ടയം: നടൻ നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു കൊടി 90 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് ആരോപണം. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് വഞ്ചിച്ചുവെന്നാണ് പരാതി.ഷംനാസിൽ നിന്ന് 1 കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറിച്ചുവെച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് വൈക്കം തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.







