spot_imgspot_imgspot_img

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഓ.പി ടിക്കറ്റിന് പൈസ വാങ്ങുന്നത് വേദനാജനകം ; തീരുമാനം പുന പരിശോധിക്കണം

Date:

ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആഴ്ചവരെ ഉണ്ടായിരുന്ന കുട്ടികളുടെ സൗജന്യ ഓ.പി ക്ക് ഇപ്പോൾ പണം ഈടാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും, ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഷഹീർ പെരുമാതുറ സർക്കാരിനോട് ആവശ്യപ്പെട്ടു.

പതിമൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നൽകി കൊണ്ടിരുന്ന ഓ.പി ടിക്കറ്റിന് പണം ഏർപ്പെടുത്തിയത് വേദനാജനകമാണ്. കുഞ്ഞുങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ എന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്. ആ ഉറപ്പിന്മേൽ കത്തി വെക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

സംസ്ഥാനം നേരിടുന്ന പ്രധാന വിഷയങ്ങളിൽ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശുപത്രിയിൽ നേരിട്ട് അന്വേഷിച്ചപ്പോൾ ഫണ്ട് തീർന്നത് കൊണ്ടാണെന്നാണ് അധികൃതർ പറഞ്ഞ ന്യായം. ഈ തെറ്റായ നടപടി എത്രയും വേഗം സർക്കാർ തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp