spot_imgspot_imgspot_img

പൗരത്വനിഷേധത്തിനും ബുൾഡോസർ രാജിനുമെതിരെ ഐ എൻ എൽ പ്രക്ഷോഭം

Date:

തിരുവനന്തപുരം: വോട്ടർ പട്ടികപരിശോധനയുടെ മറവിൽ ആസ്സാമിലും ബീഹാറിലും ഡൽഹിയിലുമെല്ലാം ബിജെപി സർക്കാരുകൾ നടത്തുന്ന പൗരത്വ നിഷേധവും ആയിരങ്ങളെ ബുൾഡോസർ രാജിലൂടെ തെരുവിൽ തള്ളുന്ന കേന്ദ്ര സർക്കാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തെ മുഖ്യധാരാ രാഷ്രീയ കക്ഷികൾ തയ്യാറാകണമെന്നും മുഖ്യ പ്രതിപക്ഷ കക്ഷികളുടെ മൗനം രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനത്തെ തന്നെ തകർക്കുമെന്നും സംഘപരിവാർ അജണ്ടകൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കോർ കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകൾ കണ്ടില്ലെന്ന് നടിക്കുകയും കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഭയന്ന് മൗനം ആചരിക്കുകയും ചെയ്താൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതനഷ്ടപ്പെടാനും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകിടംമറിക്കാനും ഇടയാക്കുമെന്നുംഇത്തരം ജനദ്രോഹനടപടികൾക്കെതിരെ ഐ എൻ എൽ സാമാനകക്ഷികളുമായിച്ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സബീർ തൊളിക്കുഴി,ബുഹാരി മന്നാനി, സജീർ കല്ലമ്പലം, ഹിദായത്ത് ബീമാപ്പള്ളി, നസീർ തോളിക്കോട്, നജുമ്മുന്നിസ, താജുദീൻ ബീമാപ്പള്ളി, പള്ളിക്കൽ നിസാർ, വി. എസ്. സുമ, അജിത് കാച്ചാണി, സുൽഫിക്കർ നെടുമങ്ങാട്, നാസർ കുരിശ്ശടി, യു. എ. അസീസ്പോത്തൻകോട്, വെമ്പായം സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp