spot_imgspot_imgspot_img

ഓണം വാരാഘോഷം: സെപ്തംബർ 3 മുതൽ 9 വരെ

Date:

തിരുവനന്തപുരം: ഈ വർഷത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. 30 ലധികം വേദികളിലായി സംഘടിപ്പിക്കുന്ന മേളയ്ക്ക് സെപ്തംബർ 3ന് തുടക്കമാകും. ഓണം വാരാഘോഷം സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ സമാപിക്കും.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ ഘോഷയാത്രയ്ക്ക് സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ഫ്ളോട്ടുകൾ അണിനിരക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി മന്ത്രിമാരും മുൻമന്ത്രിമാരും അദ്ധ്യക്ഷന്മാരായി സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സബ് കമ്മിറ്റികളുടെ ആദ്യയോഗം ജൂലായ് 28ന് നടക്കും. വേദികൾ ജൂലായ് 31ന് മുമ്പ് തീരുമാനിക്കും. കലാപരിപാടികളുടെ അപേക്ഷകൾ ജൂലായ് 21 മുതൽ 31 വരെയാകും സ്വീകരിക്കുക.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp