spot_imgspot_imgspot_img

പോത്തൻകോട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Date:

പോത്തൻകോട് : പോത്തൻകോട് പൂലന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞാണ്ടൂർക്കോണം പെരുമ്പാലം കാർത്തികയിൽ ശ്രീകണ്ഠൻ നായർ ശ്രീലത ദമ്പതികളുടെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മഹാദേവപുരം സ്വദേശി നവീൻ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച വെളുപ്പിന് 12:30നാണ് അപകടം നടന്നത്.

ഷോർട്ട് ഫിലിം നിർമ്മാതാക്കളായ ഇരുവരും പോത്തൻകോട് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചശേഷം ശാന്തിഗിരിയിലെ പെട്രോൾ പമ്പിലേക്ക് പോകുമ്പോൾ കൊട്ടാരക്കരയിൽ നിന്നും എയർപോർട്ടിലേക്ക് വന്ന കാറുമായാണ് കൂട്ടിയിടിച്ചത്.

ഇരുവരേയും ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിൻ്റെ മരണം സംഭവിക്കുകയായിരുന്നു. പോത്തൻകോട് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കഴക്കൂട്ടം ശാന്തി തീരത്തിൽ സംസ്കരിച്ചു. സഹോദരി ശരണ്യ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp