spot_imgspot_imgspot_img

ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി; ആണവായുധം കാട്ടി വിരട്ടേണ്ടെന്ന് മോദി

Date:

ഡൽഹി: ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം ഓര്‍മ്മിപ്പിച്ചായിരുന്നു പുഷ്പവൃഷ്ടി. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.

രാജ്യത്തിന്റെ വഴികാട്ടി ഭരണഘടനയാണെന്നും മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രസംഗത്തില്‍ സൂചിപ്പിച്ച മോദി സൈനികരെ അഭിനന്ദിച്ചു. ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ കരുത്തുകാട്ടി. 100 കിലോമീറ്റര്‍ വരെ പാകിസ്താനിലേക്ക് കടന്ന് ആക്രമിച്ചു. ഭീകരവാദികള്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കിയെന്നും മോദി പറഞ്ഞു. സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആണവ ഭീഷണി തുടർന്നാൽ, സായുധ സേന സ്വന്തം ലക്ഷ്യങ്ങൾ തീരുമാനിക്കും. അവ നടപ്പിലാക്കുന്നത് സർക്കാർ ഉറപ്പാക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവും അദ്ദേഹം നടത്തി.

ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp