
കൊച്ചി: വേടന് മുന്‍കൂര്‍ ജാമ്യം നൽകി ഹൈക്കോടതി.. വിവാഹവാഗ്ദാനം നല്‍കി യുവഡോക്ടറെ ബലാത്സംഗംചെയ്‌തെന്ന കേസിലാണ് നടപടി.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
അന്വേഷണ ഉദ‍്യോഗസ്ഥനു മുൻപിൽ സെപ്റ്റംബർ 9ന് വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ‍്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശം നൽകി. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി പറഞ്ഞു.
ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ആയിരുന്നു പരാതിക്കാരിയോട് ഹെക്കോടതി ചോദിച്ചിരുന്നു.തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്.







