spot_imgspot_imgspot_img

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ്; വിശദീകരണം തേടി ഡി എം ഒ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി ഡിഎംഒ. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നൽകിയെന്ന് യുവതിയുടെ ബന്ധു പറഞ്ഞു.

ഇതിനിടെ, ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു. പറ്റിയത് തെറ്റു തന്നെയാണെന്നും എക്സിറെയിലാണ് സംഭവം വ്യക്തമായതെന്നും ഡോക്‌റ്റർ പറയുന്നു. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് രോഗിയുടെ ശരീരത്തില്‍ കേബിള്‍ കുടുങ്ങിയത്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നത്.

കാട്ടാക്കട സ്വദേശി സുമയ്യയ്ക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ യുവതി ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് വയർ കണ്ടെത്തിയത്.

ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. 50 സെമീ നീളമുള്ള കേബിളാണ് നെഞ്ചിനകത്ത് കേബിള്‍ കുടുങ്ങിയത്. കേബിള്‍ എടുത്ത് മാറ്റാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തക്കുഴലുമായും ഹൃദയവുമായും കേബിള്‍ ഒട്ടിപ്പോയി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp