spot_imgspot_imgspot_img

ഷോപ്പിങ് മാളിലെ ഏറ്റവും വലിയ ഓണത്തപ്പൻ; കോട്ടയം ലുലുമാളിന് ലോക റെക്കോർഡ്

Date:

കോട്ടയം: ജില്ലക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഷോപ്പിംഗ് മാളിൽ നിർമ്മിച്ച ഏറ്റവും വലിയ ഓണത്തപ്പനാണ് വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്.

ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഓണത്തപ്പൻ, കോട്ടയം ലുലുമാളിലെത്തുന്ന ഉപഭോക്താക്കളുടെയും സന്ദർശകരുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

വിവിധ അളവുകളിലുളള അഞ്ച് ഓണത്തപ്പന്മാരുടെ രൂപങ്ങളാണ്, കേരളീയ പാരമ്പര്യത്തിനു യോജിച്ച രീതിയില്‍ കോട്ടയം ലുലുമാളിൽ സ്ഥാപിച്ചിട്ടുളളത്. പ്രദർശന മാനദണ്ഡങ്ങൾ പാലിച്ച്, സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തിയാണ് രൂപങ്ങളുടെ നിർമാണം. കോട്ടയം ലുലുമാൾ റീറ്റെയിൽ ജനറൽ മാനേജർ നിഖിൻ ജോസഫ്, വേൾഡ് റെക്കോർഡ്സ് യൂണിയൻ അഡ്ജൂഡിക്കേറ്റർ നിഖിൽ ചിന്തക്കിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

റെക്കോർഡ് നേട്ടത്തിനപ്പുറം, ഓണത്തിന്റെ സാംസ്‌കാരിക സാരാംശം വിളിച്ചോതുന്ന പ്രദർശനം കൂടിയാണ് കോട്ടയം ലുലുമാളിൽ സ്ഥാപിച്ചിരിക്കുന്ന ഓണത്തപ്പന്മാരുടെ രൂപങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വലിയ ഓണത്തപ്പന്മാരെ നിർമിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചു. ഓണാഘോഷകാലത്തുടനീളം കോട്ടയം ലുലുമാളിൽ, ലോക റെക്കോർഡ് സൃഷ്ടിച്ച ഓണത്തപ്പന്മാർ പ്രദർശനത്തിനുണ്ടാകും. ഓണം കഴിയുന്നതുവരെ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളും കോട്ടയം മാളിൽ അരങ്ങേറുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp