spot_imgspot_imgspot_img

അജിത് സിനിമയ്‌ക്കെതിരെ ഇളയരാജ കോടതിയിൽ

Date:

ചെന്നൈ: അജിത് കുമാർ നായകനായെത്തിയ ഗുഡ് ബാഡ് അ​ഗ്ലി എന്ന സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ. മദ്രാസ് ഹൈക്കോടതിയിലാണ് ഇളയരാജ ഹർജി സമർപ്പിച്ചിരിക്കുന്നത്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും പകർപ്പവകാശ നിയമം ലംഘിച്ചുവെന്നുമാണ് ഇളയരാജ ആരോപിക്കുന്നത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇളയരാജയുടെ ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം, ഏപ്രിൽ പത്തിന് തിയെറ്ററിൽ എത്തിയ സിനിമക്കെതിരേ ഏപ്രിൽ 15ന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ഗാനങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാനും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ അനുമതി ഇല്ലാതെ തന്റെ മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു എന്നായിരുന്നു പരാതി. എന്നാൽ യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp