spot_imgspot_imgspot_img

തിരുവനന്തപുരത്ത് വയോധികനെ വാഹനം ഇടിച്ചു കൊന്ന കേസ്; കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ; കുറ്റം സമ്മതിച്ച് എസ്എച്ച്ഒ

Date:

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം സമയം വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒയാണെന്ന് കണ്ടെത്തി. പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സിഐ പി അനിൽകുമാറാണ് വാഹനം ഓടിച്ചത്.

എസ്എച്ച്ഒയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചത് താൻ തന്നെയാണെന്ന് എസ്എച്ച്ഒ പി അനിൽ കുമാർ മൊഴി നൽകി. റൂറൽ എസ്പിയ്ക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അ‍ഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. ഇതിനിടയിലാണ് അപകടം നടന്നത്.

വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp