spot_imgspot_imgspot_img

വിഴിഞ്ഞത്ത് വയോധികൻ ഓട്ടോയിടിച്ച് മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വയോധികൻ ഓട്ടോയിടിച്ച് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ ആണ് മരിച്ചത്. 84 വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.

കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങിയവഴിയാണ് അപകടം സംഭവിച്ചത്. നടന്നുപോകുന്നതിനിടെ ഓട്ടോറിക്ഷ പീറ്ററെ ഇടിച്ചിടുകയായിരുന്നു.

നാട്ടുകാർ ഓടികൂടിയെങ്കിലും ഓട്ടോ നിർത്താതെ പോകുകയായിരുന്നു. ഉടൻ തന്നെ പീറ്ററിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...
Telegram
WhatsApp