spot_imgspot_imgspot_img

സമ്മോഹൻ 2025 ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് ആവേശോജ്വലമായ സമാപനം

Date:

തിരുവനന്തപുരം: ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാർ (ഗിന്നസ് പക്രു) ഉദ്‌ഘാടനം ചെയ്തു. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായിട്ടാണ് കലാമേള അരങ്ങേറിയത്. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ആഘോഷിക്കുന്ന തരത്തിലുള്ള വേദിയാണ് സമ്മോഹനിലൂടെ ഒരുക്കി നൽകുന്നതെന്ന് അജയകുമാർ പറഞ്ഞു. ചടങ്ങിൽ ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു.

മേളയിൽ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് പങ്കെടുത്തത്. ഡൽഹിയിലെ ന്യൂറോഡൈവേഴ്സ് സംഗീത ബാൻഡായ ‘ചയനിത് ദ് ചോസൺ വൺ’ അവതരിപ്പിച്ച സംഗീതനിശ ആകർഷകമായി. പ്രത്യേകത നിറഞ്ഞ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകാൻ നഗരത്തിലെ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നും നിരവധി വിദ്യാർത്ഥികളാണ് എത്തിയത്.

ചടങ്ങിൽ സംവിധായകൻ പ്രജീഷ് സെൻ, അരുൺ ഗിന്നസ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാരായ ഫാത്തിമ അൻഷി, അനന്യ ബിജേഷ്, ആദിത്യ സുരേഷ്, ശങ്കർ മെമ്മോറിയൽ ആർട്ട് ആൻഡ് സയൻസ് കോളജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ആര്യ പ്രകാശ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp