spot_imgspot_imgspot_img

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് അറിയിച്ചു.

ജോസ് ഫ്രാങ്ക്‌ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സുനിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും മകന്‍ വ്യക്തമാക്കി.ഇന്നലെയാണ് നെയ്യാറ്റിന്‍കര സ്വദേശി സുനിത കുമാരി പൊള്ളലേറ്റ് മരിച്ചത്. ഗ്യാസിൽ നിന്ന് തീ പടർന്നായിരുന്നു മരണം. മുട്ടക്കാട് സ്വദേശി സലീല കുമാരിയാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്

ഡൽഹി: നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് റിപ്പോർട്ട്. എൻടിഎയുടെ ഔദ്യോഗിക...

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇരുട്ടടി; രാജ്യത്ത് ഇന്ധനവില കൂട്ടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ത്യയില്‍...

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട്...

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്...
Telegram
WhatsApp