spot_imgspot_imgspot_img

തിരുവനന്തപുരം മംഗലപുരത്ത് ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു

Date:

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു. തോന്നയ്ക്കലിനടുത്ത് വാലിക്കോണം പാറയിൽ ദിവ്യാലയത്തിൽ അപ്പുകുട്ടൻ പിള്ളയുടെ വീടിനാണ് കേടുപാടുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ആളപായം ഒന്നും ഉണ്ടായിട്ടില്ല. വീട്ടിലുണ്ടായിരുന്നവർ മുൻവശത്ത് ഇരുന്നപ്പോഴാണ് അപകടം നടന്നത്. അപ്പുക്കുട്ടൻ പിള്ളയുടെ വീടിന്റെ ഭിത്തി തകരുകയും ഇലക്ട്രിക്ക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുകയും ചെയ്തു.

വീടിന്റെ ചുമർഭിത്തിയും മെയിൽ സ്വിച്ചിന്റെ വയറിംഗും കരി‍ഞ്ഞ് പോയിട്ടുണ്ട്. കൂടാതെ സമീപത്തെ മിക്ക വീടുകളുടെയും ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായെന്നാണ് റിപ്പോർട്ട്‌. സമീപമുണ്ടായിരുന്ന ചില വൃക്ഷങ്ങൾക്കും മിന്നലേറ്റിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp