
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാംപസിനു സമീപം കെ എസ് ആർ ടി സി ബസ് മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങലിലേയ്ക്കു പോയ വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാര്യവട്ടം ക്യാംപസിനു മുൻപിൽ നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു പൈപ്പുകൾ തകർത്തു കൊണ്ട് മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് വിവരം. ബസിൽ ഏകദേശം 30 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആറ്റിങ്ങൽ സ്വദേശി ലിജി മുരളി (51), കടയ്ക്കാവൂർ സ്വദേശി പൂർണിമ കുമാർ (23), കാര്യവട്ടം സ്വദേശികളായ ജിഷ (25) ഗീത (50) , ഊരൂ പൊയ്ക സ്വദേശി ബീന (48), കഠിനംകുളം സ്വദേശികളായ ലീലാമണി (45), കാർത്തിക് (12), പള്ളിപ്പുറം സ്വദേശി നദീറ (48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിയിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







