spot_imgspot_imgspot_img

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു

Date:

കഴക്കൂട്ടം: കഴക്കൂട്ടത്തെ ഒരു  ഹോസ്റ്റലിൽ അതിക്രമിച്ച് കയറി തനിച്ച് താമസിക്കുകയായിരുന്ന ഐടി ജീവനക്കാരിയായ പെൺകുട്ടിയെ പീ‍ഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെൺകുട്ടി രാവിലെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

വ്യാഴാഴ്ച രാത്രിയാേടെയാണ് സംഭവം. ഉറങ്ങാൻ കിടന്നപ്പോഴാണ് പ്രതി അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹള വച്ചതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്.  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp