spot_imgspot_imgspot_img

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. പോത്തൻകോട് വാവറയമ്പലം മാർക്കറ്റു റോഡിനു സമീപം എള്ളു വിള വീട്ടിൽ ബഷീറിന്റെ ഭാര്യ അബുസാബീവി (79) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇവർ ചികിത്സ തേടിയിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് എസ്‌യുടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ വാവറയമ്പലത്തുള്ള വീട്ടിലെത്തി ആരോഗ്യ പ്രവർത്തകർ കിണർ വെള്ളം പരിശോധിച്ചെങ്കിലും അംമീബയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

സംസ്ക്കാരം വാവറയമ്പലം മുസ്ലീം ജമാഅത്ത് ഖബർ സ്ഥാനിൽ നടന്നു.മക്കൾ ജുനൈഫ, മുഹമ്മദ് ഷാഫി, ജുബൈരിയ, നജുമുനിസ,ഷീജാ മോൾ, സെയ്ഫുദീൻ, ഷംനാഥ്. മരുമക്കൾ മുഹമ്മദ് കണ്ണ്,സഫീന, ഹംസ, റഹീം മെഹബൂബ്, നിഷ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp