spot_imgspot_imgspot_img

തിരുവനന്തപുരം വിഴിഞ്ഞത്ത് കടയുടമയ്ക്ക് ക്രൂരമർദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കടയുടമയ്ക്ക് ക്രൂരമർദനം. കടയുടെ മുന്നിൽനിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് കടയുടയ്ക്ക് മർദനമേറ്റത്. വെണ്ണിയൂർ കാട്ടുകുളം സ്വദേശി ശേഖരനാണ് (65) മർദനമേറ്റത്.

കഴിഞ്ഞ മാസം 28നായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂർ സ്വദേശികളും സഹോദരങ്ങളാളുമായ അജിൻ(23), അഖിൽ(24), ഇവരുടെ സുഹൃത്തായ അജയ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികൾ മൂന്നുപേരും ശേഖരന്റെ കടയുടെ മുന്നിലെത്തി അസഭ്യം പറയുകയായിരുന്നു. ഇതേ തുടർന്ന് ശേഖരൻ ഇവരെ വിലക്കിയിരുന്നു. തുടർന്ന് പ്രതികൾ ശേഖരനെ ഭീഷണിപ്പെടുത്തി മടങ്ങി പോയിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാറിലെത്തിയ യുവാക്കൾ ശേഖരന്റെ കടയിൽക്കയറി ആക്രമിക്കുകയും കമ്പികൊണ്ട് അടിക്കുകയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp