spot_imgspot_imgspot_img

വർക്കലയിൽ ബൈക്ക് നിയന്ത്രണംവിട്ട് അപകടം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് നിയന്ത്രണംവിട്ട് അപകടം. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിനു സമീപം തെങ്ങുവിള വീട്ടിൽ അനില(54)യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

വിളബ് ഭാഗം ഷാപ്പുമുക്കിൽനിന്ന്‌ വലയന്‍റെകുഴി റോഡ് തുടങ്ങുന്ന ഭാഗത്തെ ഹമ്പിൽ ബൈക്ക് കയറിയപ്പോഴാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഉടൻ തന്നെ പിൻസീറ്റിലിരുന്ന വീട്ടമ്മ പിടിവിട്ട് താഴെ വീഴുകയായിരുന്നു.

തലയ്ക്കു പരിക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവിടെ നിന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. അറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയാണ് അനില.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp