spot_imgspot_imgspot_img

തദ്ദേശ തിരഞ്ഞെടുപ്പ്; നെടുമങ്ങാട്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റികളിലെ വോട്ടെണ്ണൽ പൂർത്തിയായി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഏറെ കുറെ ഫലപ്രഖ്യാപനങ്ങൾ എല്ലാം വന്നു കഴിഞ്ഞു. ഇത്തവണ യുഡിഎഫും എൻഡിഎയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മുൻ തവണത്തെ അപേക്ഷിച്ച് എൽഡിഎഫ് ഇത്തവണ തർക്കിരിക്കുന്നയാണ്.

തിരുവനന്തപുരത്ത് നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വർക്കല മുൻസിപ്പാലിറ്റികളുടെ വോട്ടെണ്ണൽ പൂർത്തിയായിരിക്കുകയാണ്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ എൽ ഡി എഫിന് മിന്നും ജയമാണ് ഉണ്ടായിരിക്കുന്നത്. 16 സീറ്റുകളാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. യു ഡി എഫും എൻ ഡി എ 7 സീറ്റുകൾ വീതം നേടി. രണ്ടു സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 29 ഇടത്ത് എൽ ഡി എഫ് വിജയിച്ചപ്പോൾ യു ഡി എഫ് 10 ഇടങ്ങളിലും എൻ ഡി എ 3 ഇടങ്ങളിലും വിജയിച്ചു. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 25 ഇടത്തതാണ് എല്‍.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫ് 12 ഇടത്തും, എന്‍.ഡി.എ 7 ഇടത്തും, സ്വതന്ത്രര്‍ 2 ഇടത്തും വിജയിച്ചു. വർക്കല മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫ് 16 ഇടത്തും യു ഡി എഫ് 6 ഇടത്തും എൻ ഡി എ 10 ഇടത്തും സ്വതന്ത്രർ 2 ഇടത്തും വിജയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp