spot_imgspot_imgspot_img

ഐഎഫ്എഫ്കെ; സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ച ചെയ്ത് ആദ്യ ഓപ്പൺ ഫോറം

Date:

തിരുവനന്തപുരം: സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ച ചെയ്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം. സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും ഉള്ള വേദിയായി ഓപ്പൺ ഫോറം മാറി.

“സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം ചർച്ചകൾക്ക് തുടക്കമിട്ടത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് കെല്ലി ഫൈഫ് മാർഷൽ, പ്രശസ്ത സംവിധായകൻ സയിദ് മിർസ, എഫ്‌എഫ്‌എസ്‌ഐ കേരള ജൂറി ചെയർമാനും സംവിധായകനുമായ കെ ഹരിഹരൻ, സംവിധായകൻ ടി വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. നിസാം അസഫ് ആണ് ഓപ്പൺ ഫോറം മോഡറേറ്റ് ചെയ്തത്.

സിനിമ സ്വയം ഒരു ജനാധിപത്യ മാധ്യമമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് ടി വി ചന്ദ്രൻ അഭിപ്രായപ്പെട്ടു. ശരിയായ മണ്ണുണ്ടായാൽ മാത്രമേ ജനാധിപത്യം വളരുകയുള്ളൂ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രാഥമിക വിദ്യാലയങ്ങളാണ് ആ ‘മണ്ണ്’ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സിനിമ നിർമ്മാണത്തെ പരിപോഷിപ്പിക്കുമോ അതോ തളർച്ചയ്ക്ക് കാരണമാകുമോ എന്നതിനെക്കുറിച്ചും സെഷനിൽ വാദങ്ങൾ ഉയർന്നു. സിനിമയിൽ ശബ്ദം വന്നപ്പോഴും കളർ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും ഇതേ ആശങ്ക ഉണ്ടായിരുന്നെന്നും നിർമിതി ബുദ്ധി സിനിമയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും സയീദ് മിർസ അഭിപ്രായപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp