spot_imgspot_imgspot_img

തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടു കൂടിയായിരുന്നു അപകടം. പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും യാതൊരു പരിക്കുകളും ഇല്ലാതെ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

അപകടത്തില്‍ ആളപായമില്ല. ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും രണ്ടു സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു. ഉടൻതന്നെ ചാക്കയിൽ നിന്നും അഗ്നിശമനസേനയും തുമ്പ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp