
കോട്ടയം: മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു. ഡിസംബര്‍ 24-നാണ് മദ്യലഹരിയില്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. ഇതോടെ കേസിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
വൈകാതെ താരത്തെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകൾ ആയിരിക്കും ചുമത്തുക. അതേസമയം തങ്കരാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.







