spot_imgspot_imgspot_img

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

Date:

മുംബൈ: പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.

മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പശ്ചിമഘട്ടത്തെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു.പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങാതെ ഗ്രാമസഭകൾ വഴി ജനങ്ങളിൽ എത്തണമെന്ന് അദ്ദേഹം വാദിച്ചു. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദം ആയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...

എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ്...

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ...

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല

ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന്...
Telegram
WhatsApp