spot_imgspot_imgspot_img

ഐ എൻ എൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ നേതാക്കൾ മുസ്ലിം ലീഗിലേക്ക്

Date:

തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം YMCA യിൽ വച്ചുനടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മെമ്പർഷിപ്നൽകി സ്വീകരിക്കും. ഐ എൻ എല്ലിന്റെ സി പി എമ്മിനോടുള്ള അമിതമായ വിധേയത്വവും സിപിഎം അനുവർത്തിക്കുന്ന സംഘപരിവാർ അനുകൂല നിലപാടിലും പ്രതിക്ഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും ഐ എൻ എൽ വിടുന്നതെന്നാണ് റിപ്പോർട്ട്‌.

ഐ എൻ എൽ തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റും എൽ ഡി എഫ് വക്താവുമായിരുന്ന എം ബഷറുള്ള, മുൻ ജില്ലാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്‌സണൽ സ്റ്റാഫും ആയിരുന്ന ബുഹാരി മന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് ഹിദായത്ത് ബീമാപ്പള്ളി, ജില്ലാ സെക്രട്ടറി താജുദീൻ, നാഷണൽ വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നനജുമുന്നിസ, ജില്ലാ ജനറൽ സെക്രട്ടറി വി എസ് സുമ, നാഷണൽ ദളിത് ലീഗ് പ്രസിഡന്റായിരുന്ന കാച്ചാണി അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മുസ്ലിം ലീഗിൽ ചേരുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp