spot_imgspot_imgspot_img

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

Date:

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് ആർ എസ് മുഖ്യാതിഥിയായി.

പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് എസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ പിടിഎ പ്രവർത്തന റിപ്പോർട്ടും സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന ടീച്ചർ ആശംസ അർപ്പിച്ചു. തുടർന്ന് നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ 21 അംഗ പുതിയ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

ആദ്യ യോഗം ചേർന്ന പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി സന്തോഷ് എസിനെ പി ടി എ പ്രസിഡന്റ് ആയും ബാബു രാജീവിനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. 9 അംഗ മദർ പി ടി എ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഡോ.സൗമ്യ എൽ നെ മദർ പി ടി എ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp