spot_imgspot_imgspot_img

ടി-20 ക്രിക്കറ്റ് മാച്ച്; തിരുവനന്തപുരത്ത് ഇന്ന് ഗതാഗതനിയന്ത്രണം

Date:

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക. കഴക്കൂട്ടം-അമ്പലത്തിൻകര- കാര്യവട്ടം എൻഎച്ച് റോഡിലും അമ്പലത്തിൻകര – കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി – കാര്യവട്ടം റോഡിന്റെയും ഇരു വശങ്ങളിലും പാർക്കിങ്ങ് അനുവദിക്കില്ല.

മത്സരം കാണാനായി ഇരുചക്ര വാഹനത്തിൽ വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിൻകര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാർക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിൻകര- ടെക്നോപാർക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും.

കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്നും വരുന്ന ആൾക്കാർ അൾസാജ് കൺവെൻഷൻ സെന്റെർ പാർക്കിംഗ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.

ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളിൽ നിന്നും വരുന്നവർ കാര്യവട്ടം – പുല്ലാന്നിവിള റോഡിലുളള എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.‌

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്റർ, വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആൾക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടിൽ സർവീസുകൾ നടത്തും.

ആറ്റിങ്ങൽ ഭാഗത്ത് നിന്നും കാര്യവട്ടം – ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. ഉള്ളൂർ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കാട്ടായിക്കോണം- ചേങ്കോട്ടുകോ​ണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.

തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടത്ത് തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തിവിടും.

ക്രിക്കറ്റ് മത്സരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് , ബി എഡ് കോളേജ് എന്നീ ഗ്രൗണ്ടുകളിൽ നിന്നും ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുല്ലാന്നിവിള- ചേങ്കോട്ടുകോണം- കാട്ടായിക്കോണം- പോത്തൻകോട്-മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടിലെ വാഹനങ്ങൾ തൃപ്പാദപുരം – കുശമുട്ടം- കല്ലിങ്കൽ വഴി ബെെപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങൾ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.

നിർദ്ദേശിച്ചിട്ടുളള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp