spot_imgspot_imgspot_img

തിരുവനന്തപുരത്തെ പൊതുനിരത്തുകളിലെ അനധികൃത കേബിളുകൾ നീക്കാൻ നഗരസഭ

Date:

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ പൊതുനിരത്തുകളിലെ അനധികൃത കേബിളുകൾ നീക്കാനൊരുങ്ങി നഗരസഭ. അപകടകരമായ നിലയിലുള്ള കേബിളുകൾ നീക്കം ചെയ്യാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കും.

നഗരസഭ പരിധിയിലെ പോസ്റ്റുകളിലെ കേബിളുകൾ സേവന ദാതാക്കൾ 15 ദിവസത്തിനകം കെ.എസ്.ഇ.ബി മാനദണ്ഡപ്രകാരം ടാഗ് ചെയ്യുക, ടാഗില്ലാത്ത കേബിളുകൾ അനധികൃതമായി കണക്കാക്കി നീക്കം ചെയ്യുക. റോഡ് മുറിച്ചു കടക്കുന്ന കേബിളുകൾ 5.8 മീറ്ററിലും ഇടറോഡുകളിലെ കേബിളുകൾ 5 മീറ്ററിലും താഴെയുണ്ടാകാൻ പാടുള്ളതല്ല, നിലവിൽ ഉപയോഗത്തിലില്ലാത്ത കേബിൾ നീക്കുക. ടക്ട് സൗകര്യമുള സ്മാർട്ട് റോഡുകളിൽ ഓവർഹെഡ് കേബിളുകൾ അനുവദിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രമേയത്തിലുള്ളത്.

നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനം. ടെലികോം, കേബിൾ, ഇൻ്റർനെറ്റ് കേബിളുകൾ പലയിടങ്ങളിലും തൂങ്ങിക്കിടക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി നഗരത്തിലെ എല്ലാ വാർഡുകളിലും ഇത്തരം കേബിളുകൾ കണ്ടെത്താൻ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സർവേ നടത്താനും തീരുമാനമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം...

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...
Telegram
WhatsApp