വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

0
75

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ 20കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ വെള്ളിയാഴ്ച പകലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്.

വിജനമായ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയ അജ്മല്‍ തൊട്ടടുത്ത കെട്ടിടത്തില്‍ എത്തിച്ച് ഉപദ്രവിച്ചെന്നാണ് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here