spot_imgspot_imgspot_img

സാമൂഹികസേവനത്തിൽ സെൻ്റ് സേവ്യേഴ്സ് കോളേജ് മാതൃക

Date:

കഴക്കൂട്ടം: സാമൂഹിക സേവനത്തിലും പരിസ്ഥിതിസൗഹൃദ പ്രവർത്തനത്തിലും വേറിട്ട മാതൃകയുമായി തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥികൾ. വ്യാഴാഴ്ച വിവിധ കർമ്മപരിപാടികൾക്കു കോളേജിൽ തുടക്കം കുറിച്ചു. വേനൽ കടുത്തതോടെ വഴിയാത്രക്കാർക്ക് കുടിക്കുന്നതിനായി കോളേജിലെ ബോട്ടണി ആൻഡ് ബയോടെക്നോളജി വിദ്യാർത്ഥികൾ കോളേജ് കവാടത്തിൽ വെള്ളം നിറച്ച കൂജ സ്ഥാപിച്ചു . അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് ഡോ. മഞ്ജു, ഡോ.പ്രിയ എന്നീ അധ്യാപകരുടെയും പി.ടി.എ പ്രസിഡൻ്റ് സുനിൽ ജോണിൻ്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ പക്ഷികൾക്കു കുടിക്കുന്നതിനായി ചെറിയ മൺപാത്രങ്ങളിൽ വെള്ളം നിറച്ച് കോളേജിലെ മരങ്ങളിൽ കെട്ടിത്തൂക്കിയ കാഴ്ച കൗതുകകരമായി. എൻ.സി.സി. ആർമി കേഡറ്റുകൾ അധ്യാപകൻ അലക്സിൻ്റെയും നേവി കേഡറ്റുകൾ സബ്/ലഫ്. രാജേഷ് എം.ൻ്റെയും നേതൃത്വത്തിൽ കോളേജ് കാമ്പസിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനു തുടക്കം കുറിച്ചു. കോളേജ് ബർസാർ ഫാ.ഡോ. ബിജു ജോയി നേതൃത്വം നൽകി. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥി ഒരു പുസ്തകം നൽകുക എന്ന സന്ദേശത്തോടെ ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങൾ വൈസ് പ്രിൻസിപ്പൽ ഡോ. രേണുക ഒ, അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ വെട്ടുതുറയുള്ള ലെന്നി പീറ്റേഴ്സ് ഗേൾസ് ഹോം അന്തേവാസികൾക്കായി ലൈബ്രറി സ്ഥാപിക്കാൻ നൽകിയതും വ്യാഴാഴ്ച ത്തന്നെയായിരുന്നു. യൂണിയൻ അഡ്വൈസേഴ്സായ ഡോ. ആൻസി റാഹില, ജൻസി ജയിംസ് , കോളേജ് യൂണിയൻ ചെയർമാൻ ഡേവിഡ് ബെക്കാം എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp