പൊതുയോഗത്തിന്റെ മര്യാദ പാലിച്ചില്ലെങ്കില്‍ പ്രതികരിക്കും; സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല; വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

0
48

തൊടുപുഴ: കോന്നിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്ന് ഒരു ചോദ്യം ഉണ്ടെന്ന് പറഞ്ഞ പ്രവര്‍ത്തകനോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്. അത് പൊതുയോഗത്തിലും ഉണ്ട്. ആ മര്യാദ പാലിച്ചില്ലെങ്കില്‍ സ്വാഭാവികമായും പ്രതികരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയന്‍ വിവാദ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

അയാള്‍ എന്നെയോ എല്‍ഡിഎഫിനെയോ എതിര്‍ക്കാന്‍ വന്നതല്ല. ചില പ്രത്യേക ആവേശക്കാരുണ്ടാകും. ആ ആവേശത്തിന്റെ ഭാഗമായി വന്ന ചോദ്യമാണത്. ചോദ്യം ചോദിക്കാന്‍ വാര്‍ത്താസമ്മേളനമല്ല നടന്നത്. പൊതുയോഗത്തിന് അതിന്റേതായ മര്യാദയുണ്ട്. ഇഷ്ടമില്ലാത്തവര്‍ കേള്‍ക്കേണ്ട. ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതി. യോഗം കലക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പാടില്ല. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് ജനം കാണുന്നുണ്ടെന്നും പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി.സുധാകരനെ താന്‍ ചെറ്റ എന്നു വിളിക്കണമെന്ന് മാധ്യമങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അങ്ങനെ താന്‍ വിളിച്ചിട്ടില്ല. രാഷ്ട്രീയ ചെറ്റത്തരം എന്നാണ് പറഞ്ഞത്. ചെറ്റത്തരം എന്നാണ് അശ്ലീലമായി മാറിയതെന്ന് അറിയില്ല. സാധാരണ പറയുന്ന വാക്കാണത്. നിലപാടുകളില്‍ സുധാകരന്‍ വഞ്ചന കാണിച്ചു. എല്ലാ മണ്ഡലങ്ങളിലും ഡീല്‍ ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥി മുസ്ലീം നാമധാരി ആയതിനാലാണോ ഡീല്‍ എന്നു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here