spot_imgspot_imgspot_img

വോട്ടർമാരുടെ മനസ്സ് കീഴടക്കി യുവരാജ് ഗോകുൽ

Date:

നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി യുവരാജ് ഗോകുൽ മണ്ഡലത്തിലെ ആരാധനാലയങ്ങൾ സന്ദർശനത്തിലും പ്രമുഖ വ്യക്തികളെ കാണുന്ന തിരക്കിലും ആയിരുന്നു കഴിഞ്ഞ ദിവസം. മുഖവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവത്തിൽ എത്തിയ യുവരാജ് ഗോകുലിനെ ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിൽ പങ്കെടുത്തു. പാർട്ടി പ്രവർത്തകർക്കൊപ്പം വാവറ അമ്പലം ,തച്ചപ്പള്ളി, മംഗലത്ത്നട എന്നീ എന്നീ കവലകളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശിച്ച് വോട്ട് അഭ്യർത്ഥന നടത്തി. വെമ്പായം പോത്തൻകോട് അണ്ടൂർക്കോണം പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെ കണ്ടു വോട്ട് അഭ്യർത്ഥന നടത്തി. തുടർന്ന് അയിരൂപ്പാറ കുലിക്കാട്ട് കോണം ദേവീക്ഷേത്രത്തിലെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp