spot_imgspot_imgspot_img

തൊഴിലുടമകള്‍ക്ക് സൗജന്യ ജോബ് പോര്‍ട്ടലുമായി ടെക്നോപാര്‍ക്കിലെ ഐടി കമ്മ്യൂണിറ്റി

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയിലേക്ക് മികച്ച പ്രതിഭകളെ കണ്ടെത്താനും നിയമിക്കുന്നതിനുമായി ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ ഫോറമായ പ്രതിധ്വനി സൗജന്യ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു.

https://jobs.prathidhwani.org/ എന്ന ജോബ് പോര്‍ട്ടല്‍ കേരളത്തിലുടനീളമുള്ള ഐടി പ്രൊഫഷണലുകളുമായി ബന്ധപ്പെടാന്‍ തൊഴിലുടമകളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റിക്രൂട്ട്മെന്‍റ് പ്ലാറ്റ് ഫോമാണ്. തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ ഐടി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

വെബ് പോര്‍ട്ടലിലൂടെ എളുപ്പത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും തൊഴിലുടമകള്‍ക്ക് സാധിക്കും. ഓരോ ഒഴിവിലേക്കുമുള്ള അപേക്ഷകള്‍ കാണാനും ട്രാക്ക് ചെയ്യാനും ഒരു സജീവ ഡാഷ്ബോര്‍ഡ് ആക്സസ് ചെയ്യാനുമാകും. പോര്‍ട്ടല്‍ വഴി തൊഴിലുടമകള്‍ക്ക് ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങി കേരളത്തിലെ മുന്‍നിര ഐടി ഹബ്ബുകളില്‍ നിന്നുള്ള പ്രൊഫഷണലുകളുമായി ബന്ധപ്പെടാന്‍ കഴിയും.

കേരളത്തിലുടനീളം അംഗങ്ങളുള്ള പ്രതിധ്വനി വാട് സാപ് നെറ്റ് വര്‍ക്ക് വഴിയും ജോലിയുമായി ബന്ധപ്പെട്ട പോസ്റ്റിംഗുകള്‍ പങ്കിടും. ഈ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിന് സബ്സ്ക്രിപ്ഷന്‍ ഫീസ് ഇല്ല.

സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ), മുന്‍നിര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവരുടെ റിക്രൂട്ട്മെന്‍റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജോബ് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താനാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp