spot_imgspot_imgspot_img

പശ്ചിമ ബം​ഗാളും തമിഴ്‌നാടും വിധിയെഴുതുന്നു; തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്

Date:

ചെന്നൈ: തമിഴ്‌നാടും ബംഗാളും പോളിങ് ബൂത്തില്‍. തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതുകയാണ്. പശ്ചിമ ബംഗാളില്‍ ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് 152 മണ്ഡലങ്ങളിലാണ്.

വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിംഗ് ബൂത്തുകളിലും അനുഭവപ്പെട്ടത്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളിൽ പുലർച്ചെ അസാധാരണ തിരക്കുണ്ടായി. സൂപ്പർ താരം അജിത്താണ് തമിഴ്നാട്ടിൽ ആദ്യം വോട്ട് ചെയ്‌ത വ്യക്തി. 7 മണിക്ക് മുൻപേ അജിത് വോട്ട് ചെയ്തു.

5.67 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 സീറ്റുകളിലേക്ക് 4,023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 5,73,43,000 വോട്ടർമാർ പോളിങ് ബൂത്തിലെത്തുക. അതേസമയം പശ്ചിമ ബംഗാളില്‍ ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് 152 മണ്ഡലങ്ങളിലാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗാളിൽ 9 മണി വരെ 18.76 ശതമാനം പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദ്, ജൽപായിഗുരി, തുടങ്ങിയ മേഖലകളിലും ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ ഉൾപ്പെടെയുള്ള മേഖലകളിലുമാണ് വോട്ടെടുപ്പ് നടക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp