spot_imgspot_imgspot_img

തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ മാംഗോ – ഐസ്ക്രീം ഫെസ്റ്റുകൾക്ക് തുടക്കമായി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ മാംഗോ – ഐസ്ക്രീം ഫെസ്റ്റുകൾക്ക് തുടക്കമായി. മെയ് 10 വരെയാണ് മാംഗോ ഫെസ്റ്റ് നടക്കുന്നത്. ഐസ്ക്രീം ഫെസ്റ്റ് മെയ് 12 വരെ നീളും. ഈ വേനലിൽ മാമ്പഴ പ്രേമികൾക്കും ഐസ്ക്രീം ആരാധകർക്കും രുചി വൈവിധ്യങ്ങളുടെ കലവറയാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിരിക്കുന്നത്.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച മുപ്പതിലധികം മാമ്പഴ ഇനങ്ങൾ മാംഗോ ഫെസ്റ്റിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ തരം തൈകൾക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മാംഗോ പുഡ്ഡിങ്, അച്ചാർ, കറി, കേക്ക്, പായസം, ജ്യൂസ്, ഡോണട്ട്സ് തുടങ്ങി മാമ്പഴ വിഭവങ്ങളുടെ സമൃദ്ധമായ ശേഖരവും ഫെസ്റ്റിൽ ലഭ്യമാണ്.

മുൻനിര ബ്രാൻഡുകളുടെ വിവിധ രുചികളിലുള്ള ഐസ്ക്രീമുകൾ ഉൾപ്പെടുത്തിയുളള ഐസ്ക്രീം ഫെസ്റ്റും തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചിട്ടുണ്ട്. പകുതി വിലക്കുൾപ്പെടെ വിവിധ ബ്രാന്റുകൾ വ്യത്യസ്ത ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ ഫ്ലേവറുകൾ ഐസ്ക്രീം ഫെസ്റ്റിൽ ലഭ്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp