
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു. വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവയാണ് ചത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല.
ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് കടുവ ചത്തത്. എട്ടു വയസാണ് ഈ പെൺകടുവയുടെ പ്രായം. 2025 ജനുവരിയിൽ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഈ കടുവയെ കെണിവെച്ച് പിടികൂടി ഫെബ്രുവരിയിലാണ് മൃഗശാലയിൽ എത്തിച്ചത്.
പിടികൂടുന്ന സമയത്ത് ഈ പെൺകടുവയുടെ കാലുകൾക്കും പല്ലിനും പരുക്കുകൾ ഉണ്ടായിരുന്നു.കൃത്യമായ ചികിത്സയും ഭക്ഷണവും നൽകിയതിനെത്തുടർന്ന് കടുവ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.







