spot_imgspot_imgspot_img

വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

Date:

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്.

പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി തൃണമൂൽ കോൺഗ്രസിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു.

തൃണമൂലിന്‍റെ ഹർജി കൽക്കട്ട ഹൈക്കോടതി മുൻപ് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 15 ബൂത്തുകളിൽ റീപോളിം​ഗ് പുരോ​ഗമിക്കുകയാണ്. “പുറത്തുനിന്നുള്ള നിരീക്ഷകരെയും” ബംഗാളിനെ പരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയും ടിഎംസി പ്രവർത്തകരെ ലക്ഷ്യം വച്ചുള്ള രീതിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് മമത ബാനർജി ആരോപിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തുടക്കത്തിനും തകർച്ചക്കും സാക്ഷിയായി ‘ബ്ലൂ ലില്ലി’; റിലീസിനു ഒരുങ്ങുന്നു

മനസ്സിനെ തൊടുന്ന മനോഹരമായ പ്രണയനിമിഷങ്ങളും ദാമ്പത്യബന്ധങ്ങളിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളും ദൃശ്യാവിഷ്കരിക്കുന്ന 'ബ്ലൂ...

തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ മാംഗോ – ഐസ്ക്രീം ഫെസ്റ്റുകൾക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ മാംഗോ - ഐസ്ക്രീം ഫെസ്റ്റുകൾക്ക് തുടക്കമായി....

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു. വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം...

വാൽപ്പാറ അപകടം: മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന...
Telegram
WhatsApp