spot_imgspot_imgspot_img

കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

Date:

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. ടീം യുഡിഎഫിന് ഉജ്വലമായ വിജയമെന്നും രാഹുൽ, പ്രിയങ്ക ഗാന്ധി, ഖാർഗെ എന്നിവർക്ക് പ്രത്യേകം നന്ദിയെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയതെന്നും രാജ്യത്തിനു മുന്നിൽ ജയിച്ചത് മതേതര കേരളമാണെന്നും സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. ഒരു കുടുംബം കണക്കെ യുഡിഎഫ് ഒരുമിച്ചുനിന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു.

എല്ലാ വർഗീയവാദത്തിനും എതിരായ അംഗീകാരമാണ് ഈ വിജയമെന്നും സതീശൻ പ്രതികരിച്ചു. ചെറുപ്പക്കാരുടെ പ്രതീക്ഷയാണ് യുഡിഎഫ്. പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി. അത് പാലിച്ചു.

കേരളത്തിൽ ജനം ആഗ്രഹിക്കുന്ന ഭരണമുണ്ടാകുമെന്നും കേരളത്തെ ഉന്നതിയിൽ എത്തിക്കുന്ന പദ്ധതികൾ വരുമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് യുഡിഎഫ് ചർച്ചകൾ ഉടൻ തുടങ്ങുമെന്നും ഹൈകമാൻഡ് നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും സതീശൻ പറഞ്ഞു. ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്. അത് നിറക്കണം. ഗ്യാരണ്ടികൾ നടപ്പാക്കും. എൻ്റെ പിആർ ചെയ്തത് എകെജി സെൻ്ററാണ്. എന്നെ ടാർഗറ്റ് ചെയ്തു. എല്ലാ വകുപ്പിലും അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ...

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ...

വട്ടിയൂർക്കാവിൽ മിന്നും വിജയം കരസ്ഥമാക്കി കെ മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ. 2796...

ഭരണം ഉറപ്പിച്ച് യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു....
Telegram
WhatsApp