പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ; അത് അവകാശം; കീഴ്‌വഴക്കങ്ങളൊക്കെ മാറണമെന്ന് ബിനോയ് വിശ്വം

0
26

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇപ്പുറത്ത് എല്‍ഡിഎഫിലും പ്രതിപക്ഷത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം ഇക്കുറി സിപിഐക്ക് വേണം. അത് അവകാശമാണെന്നും സിപിഐക്ക് അത് കിട്ടണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം, കീഴ്വഴക്കമാണെന്നും സാങ്കേതികമാണെന്നുമാണ് സിപിഎം സഖാക്കള്‍ പറഞ്ഞത്. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ലെന്നും അത് തങ്ങള്‍ക്കും അറിയാന്നെും ഭരണഘടനാപ്രകാരം അങ്ങനെയൊന്നില്ല. പക്ഷേ, കേരളത്തില്‍ അതുണ്ട്. എല്ലാ തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാര്‍ട്ടിയില്‍നിന്നുതന്നെ ആകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അങ്ങനെ ആരും പറയുന്നുമില്ല, അങ്ങനൊരു കീഴ്വഴക്കവുമില്ലെനന്നും ബിനോയ് വ്ിശ്വം വ്യക്തമാക്കി.

വ്യക്തിപൂജയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മാര്‍ഗമായോ നയമായോ ഉള്‍ക്കൊള്ളാന്‍ പാടില്ലെന്നും അതൊരു പിഴവാണെന്നും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ബിനോയ് വിശ്വം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പാഠങ്ങള്‍ പഠിച്ച് തിരുത്തി ശക്തിപ്പെട്ട് ഞങ്ങള്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് മാത്രമല്ല, ഞങ്ങളുടെ ഭാഗത്ത് നിന്നും 2പേര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. സിപിഎമ്മിനെ പറയുമ്പോള്‍ ഞങ്ങളുടെ വീഴ്ച ഞങ്ങള്‍ ചെറുതായി കാണുന്നില്ലെന്നും വിശ്വം വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് വേറെ പാര്‍ട്ടിയിലേക്ക് പോയവരെ വിളിക്കാന്‍ വേറെ പേരില്ല. അത് വര്‍ഗ വഞ്ചകരെന്നാണ്. അങ്ങനെയുള്ളവര്‍ ഞങ്ങളുടെ പാര്‍ട്ടിയിലും ഉണ്ടായി. എല്ലാ പരാജയങ്ങളും ഗൗരവമുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാരണം കണ്ടെത്താനും തിരുത്താനും മുന്നോട്ടുപോകാനും ഘടനയുണ്ട്. ഭീരുക്കളെ പോലെ നിലവിളിക്കാന്‍ പാടില്ല. അവര്‍ ശത്രുവിന്റെ വാദങ്ങള്‍ ഏറ്റുപിടിക്കാനും പാടില്ല. പ്രസ്ഥാനം തന്നെയാണ് ശരി, പ്രസ്ഥാനമാണ് ഭാവി. എല്‍ഡിഎഫ് അല്ലാതെ മറ്റൊരു പോംവഴി ഇല്ല”ബിനോയ് വിശ്വം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here