
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കെഎസ്ആർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ സി സി ടി വി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







