spot_imgspot_imgspot_img

തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്ന് വിജയ്; തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

Date:

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ടിവികെ നേതാക്കളായ ആദവ് അർജുന, എൻ ആനന്ദ്, ശിവകാശിയിൽ നിന്ന് വിജയിച്ച മുപ്പതുകാരി എസ് കീർത്തന എന്നീ ഒമ്പത് പേരും വിജയ്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, തമിഴ് സിനിമാ താരം തൃഷ കൃഷ്ണൻ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. ദൈവ നാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്… പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

സ്ത്രീകളുടെ സുരക്ഷയാണ് മുഖ്യമെന്ന് മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ വിജയ് പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ പണം തനിക്ക് വേണ്ടെന്നും വിജയ് പറഞ്ഞു.അതേസമയം മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ചും വിജയ് രംഗത്തെത്തി. ഖജനാവ് കാലിയെന്നും ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി പുടിന്‍

മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് സൂചന നൽകി...

കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായി വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയി...
Telegram
WhatsApp