spot_imgspot_imgspot_img

ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കൂടും.? ലീറ്ററിന് 5 മുതല്‍ 10 രൂപ വരെ കൂടിയേക്കും; ഗാര്‍ഹിക ഗ്യാസിനും വില കൂടും

Date:

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ഗ്യാസിനും വില കൂടാന്‍ സാഹചര്യമൊരുങ്ങുന്നു. ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് എണ്ണക്കമ്പനികള്‍ പ്രതീക്ഷിക്കുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് 5 മുതല്‍ 10 രൂപ വരെ വര്‍ധിക്കുമെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ ഇന്ധന പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉടന്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ുന്നുണ്ടായ നഷ്ടം ഒരുലക്ഷം കോടി രൂപ കടന്നെന്നും ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും എണ്ണക്കമ്പനികള്‍ പ്രതീക്ഷിക്കുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിലും 40 മുതല്‍ 50 രൂപ വരെ വര്‍ധനവുണ്ടായേക്കും.

രാജ്യത്തെ എണ്ണക്കമ്പനികള്‍ പ്രതിമാസം 30,000 കോടി രൂപയിലേറെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു മറികടക്കാന്‍ എണ്ണവില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ധന ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഇന്ധനവിലവര്‍ധനയ്ക്ക് മുന്നോടിയായാണെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ക്ഷാമമില്ലെന്നും തിങ്കളാഴ്ച നടത്തിയ മന്ത്രിസഭായോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും പ്രകൃതിവാതകവും 45 ദിവസത്തേക്കുള്ള പാചകവാതകവും സ്റ്റോക്കുണ്ട്. 70,300 കോടി ഡോളറിന്റെ ശക്തമായ വിദേശനാണ്യ കരുതല്‍ശേഖരവും ഇന്ത്യയുടെ പക്കലുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp