കെ.സി കേരളത്തില്‍ വേണമെന്ന് കേരള ബിജെപി; ഡല്‍ഹിയില്‍ വേണമെന്ന് കേന്ദ്രഘടകം; രാജീവ് ചന്ദ്രശേഖറിന് പറയാനുള്ളത്

0
184

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. ഒരു എക്‌സ് പേജില്‍ പ്രത്യക്ഷപ്പെട്ട ട്രോള്‍ പോസ്റ്റ് സ്വന്തം അക്കൗണ്ടില്‍ പങ്കുവച്ചു കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ബിജെപിയുടെ കേരള-കേന്ദ്ര ഘടകങ്ങളും തമ്മിലും തര്‍ക്കം നടക്കുകയാണെന്ന രസകരമായ കുറിപ്പാണ് രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.

കെ.സി വേണുഗോപാലിനെ കേരളത്തിന് വേണമെന്നാണ് ബിജെപി കേരള ഘടകം ആവശ്യപ്പെടുന്നത്. എന്നാല്‍, കെ.സി ഡല്‍ഹിയില്‍ തന്നെ വേണമെന്ന് കേന്ദ്ര ബിജെപിയും ആഗ്രഹിക്കുന്നു എന്ന പോസ്റ്റാണ് പങ്കുവച്ചിട്ടുള്ളത്. ആദിത്യ ജാക്കി എന്നു പേരുള്ള എക്‌സ് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ട്രോള്‍ പോസ്റ്റ് ശ്രദ്ധയില്‍പെട്ട രാജീവ് ചന്ദ്രശേഖര്‍, ഇത് സത്യമാണെന്നും അല്ലായെന്നും തത്കാലം സ്ഥിരീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് പോസ്റ്റ് പങ്കുവച്ചു കൊണ്ട് രാജിവ് കുറിച്ചത്. ഒപ്പം ചിരിക്കുന്ന ഇമോജികളും ഇട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ടുദിവസം പിന്നിട്ടിട്ടും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ആര് വേണം എന്നതിനെച്ചൊല്ലിയുള്ള ചരടുവലി സജീവമാണ്. ഇതിനിടെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here