spot_imgspot_imgspot_img

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

Date:

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം. നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ബസ് ഡ്രൈവറും കണ്ടക്ടറുമാണ് അതിക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവറെയും കണ്ടക്റ്ററെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് അതിക്രമം നടന്നത്.

സംഭവം നടന്ന സ്ലീപ്പർ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മം​ഗോൾപുരിയിൽ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി, പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ആണ് ബസിൽ ബലംപ്രയോ​ഗിച്ചു കയറ്റി കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഡൽഹി: പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം എടുത്തു.രാജ്യത്തെ...
Telegram
WhatsApp