മോഡലിംഗിന്റെ പേരില്‍ പെണ്‍കുട്ടിയെ ദുബായിലേക്ക് കടത്തി സെക്‌സ് റാക്കറ്റിന് കൈമാറി; രണ്ട് യുവതികള്‍ അറസ്റ്റില്‍

0
41

മോഡലിംഗില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുബായിലെത്തിച്ച് പലര്‍ക്കായി കാഴ്ച വച്ചെന്ന പരാതിയില്‍ രണ്ടു യുവതികളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വിദേശത്ത് എത്തിച്ച് നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സെക്‌സ് റാക്കറ്റിന് കൈമാറുകയും പീഡനത്തിന് ഒത്താശ ചെയ്യുകയും ചെയ്‌തെന്നാണ് പരാതി. വന്‍ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയിന്‍മേലുള്ള അന്വേഷണത്തിലാണ് അലീനയും സിന്ധുവും പിടിയിലായിരിക്കുന്നത്.

ദുബായില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിക്ക് ഇവര്‍ മയക്കുമരുന്ന് നല്‍കി. അതിനു ശേഷം പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചതെന്ന് പൊലീസ് പറഞ്ഞു. പല പെണ്‍കുട്ടികളും ഇവരുടെ സംഘത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പരാതികളും ഇപ്പോള്‍ പൊലീസിനു മുന്നില്‍ വന്നതായാണ് വിവരം.

അറസ്റ്റിലായവരില്‍ അലീന നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വൈറ്റിലയിലെ ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ അലീന പ്രതിയാണ്. ഇവര്‍ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് പൊലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here