spot_imgspot_imgspot_img

മോദിയെ പാമ്പാട്ടിയാക്കി ചിത്രീകരിച്ച കാർട്ടൂണുമായി നോര്‍വീജിയൻ ദിനപത്രം; വ്യാപക വിമർശനം

Date:

ഓസ്‌ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പ്രമുഖ നോർവീജിയൻ ദിനപത്രം. അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലാണ് നോർവേയിലെ ഏറ്റവും വലിയ പത്രമായ ‘ആഫ്റ്റൻപോസ്റ്റൻ’ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ബുദ്ധിമാനാണ് എന്നാൽ അലോസരപ്പെടുത്തുന്നതുമായ മനുഷ്യൻ’ എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്.

ഇതിനു പിന്നാലെ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപിച്ച് വിമര്‍ശനങ്ങള്‍ കനക്കുകയാണ്. ‘കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആഫ്റ്റര്‍പോസ്റ്റണ്‍ എന്ന ന്യൂസ്‌പേപ്പറില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു...

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. നാല് രൂപയാണ് കൂട്ടിയത്. ഇതോടെ...

കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി....

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ...
Telegram
WhatsApp