spot_imgspot_imgspot_img

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കി

Date:

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് ജഡ്ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് ഉത്തരവ്. പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.

കഴിഞ്ഞ ആഴ്ചയാണ് ശുഹൈബ് വധക്കേസിലെ വിചാരണ തലശേരി അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യുദ്ധക്കളമായി തലസ്ഥാനം; തമ്മില്‍ ഏറ്റുമുട്ടി എസ്എഫ്‌ഐ-കെഎസ്.യു പ്രവര്‍ത്തകര്‍; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ തലസ്ഥാനം യുദ്ധക്കളമായി. തെരഞ്ഞെടുപ്പ്...

കോക്രോച്ച് പാര്‍ട്ടി ഹൈക്കോടതിയില്‍; എക്‌സ് അക്കൗണ്ട് വിലക്ക് ചോദ്യം ചെയ്ത് സിജെപി.

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഡല്‍ഹി ഹൈകക്കോടതിയെ...

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗക്കേസ്; മൊഴി മാറ്റിയില്ലെന്ന് പരാതിക്കാരി; പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ കേസില്‍ മൊഴി...

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം; പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍; 30% മാര്‍ജിന വര്‍ധനവ് വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ഏഴു ജില്ലകളിലെ സര്‍ക്കാര്‍...
Telegram
WhatsApp