ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റവിമുക്തന്‍; കോടതി നടപടി അതിജീവിത മൊഴി മാറ്റിയതോടെ

0
83

തിരുവനന്തപുരം: പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ ബലാല്‍സംഗക്കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കി കോടതി. എല്‍ദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിന്‍കര കോടതി വെറുതെവിട്ടു. കേസിലെ അതിജീവിത മൊഴി മാറ്റിയ സാഹചര്യത്തിലാണ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടത്. എല്‍ദോസിനൊപ്പം പ്രതിസ്ഥാനത്തുണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരായ നടപടിയും ഒഴിവാക്കി. എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിജീവിത കോടതിയില്‍ മൊഴി മാറ്റി നല്‍കിയിരുന്നു.

എന്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂര്‍ എംഎല്‍എ പദത്തിലിരിക്കെ 2022 ല്‍ വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ നിര്‍ബന്ധ പൂര്‍വം കോവളം ഗസ്റ്റ് ഹൗസിലും പെരുമ്പാവൂരിലെ എംഎല്‍എയുടെ വസതിയിലും സുഹൃത്തിന്റെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസ് നിലനില്‍ക്കുന്നത് കാരണമാണ് കഴിഞ്ഞതവണ എല്‍ദോസിന് പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചത്. നിരപരാധിത്വം തെളിയുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്നാണ് എല്‍ദോസിന്റെ ആദ്യ പ്രതികരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here