spot_imgspot_imgspot_img

റാംപിൽ സ്റ്റൈലിന്റെ വിസ്മയം തീർക്കാൻ തിരുവനന്തപുരം ലുലുമാൾ; ഫാഷൻ വീക്കിന് വ്യാഴാഴ്ച തുടക്കം

Date:

തിരുവനന്തപുരം: ആഗോള ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകളും സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും തലസ്ഥാന നഗരിയിലേക്ക് എത്തിച്ച് നാലാമത് ലുലു ഫാഷൻ വീക്കിന് മെയ് 28 മുതൽ തുടക്കമാകും. മെയ് 31 വരെ നാല് ദിവസങ്ങളിലായി തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്ക്, ഫാഷനും എന്റർടെയ്ൻമെന്റും ഒരുമിക്കുന്ന വേറിട്ട അനുഭവമാകും സമ്മാനിക്കുക. രാജ്യത്തെ പ്രമുഖ മോഡലുകളും ഫാഷൻ ഡിസൈനർമാരും അണിനിരക്കുന്ന ഷോയിൽ ദേശീയ-അന്തർദേശീയ തലത്തിലെ ഇരുപതോളം പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കും. ഏറ്റവും പുതിയ കളക്ഷനുകളും ട്രെൻഡിംഗ് സ്റ്റൈലുകളും റാംപിലൂടെ അവതരിപ്പിക്കും.

ഇന്ത്യൻ എത്നിക് വസ്ത്രങ്ങൾ, ഡിസൈനർ ഔട്ട്ഫിറ്റുകൾ, ട്രാവൽ ആക്സസറികൾ, കിഡ്സ് ഫാഷൻ തുടങ്ങി വൈവിധ്യമാർന്ന ഫാഷൻ ശൈലികൾ പ്രേക്ഷകർക്കായി അവതരിപ്പിക്കും. മലയാള സിനിമ-സീരിയൽ രംഗത്തെ ശ്രദ്ധേയ താരങ്ങളും റാംപിൽ എത്തും.

തിരുവനന്തപുരം നഗരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ഫാഷൻ ഡെസ്റ്റിനേഷനുകളിലൊന്നാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നതെന്ന് തിരുവനന്തപുരം ലുലുമാൾ അധികൃതർ അറിയിച്ചു. ആഗോള നിലവാരത്തിലുള്ള ഫാഷൻ ട്രെൻഡുകൾ നേരിട്ട് അനുഭവിക്കാനുള്ള അവസരം കൂടിയാണ് ഫാഷൻ വീക്ക്.

ഫാഷൻ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഉത്സവ് ഡോലകിയയാണ് ഫാഷൻ വീക്കിന്റെ കൊറിയോഗ്രാഫർ. ഓരോ ദിവസവും റാംപ് വാക്കിനൊപ്പം ലൈവ് ബാൻഡ് പെർഫോമൻസുകളും അരങ്ങേറും.

ഫാഷൻ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറിൽ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക്കും ഫാഷൻ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവുകൾ ലഭ്യമാകും. ബ്ലാക്ക് ബെറീസാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന്റെ മുഖ്യ സ്പോൺസർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...
Telegram
WhatsApp